
അബുദാബി: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ മുന്‍നിശ്ചയിച്ചപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെങ്കിലും അത് വിജയത്തിന്റെ ഒടുക്കമല്ലെന്ന് യുഎഇ. ബഹിരാകാശത്തെ വന്‍ശക്തിയാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന പുതിയ പരീക്ഷണമാണിതെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്‍ബാബി അഭിപ്രായപ്പെട്ടു.
'ചന്ദ്രനിലിറങ്ങാന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍ - 2 ബഹിരാകാശ വാഹനവുമായുള്ള ബന്ധം നഷ്ടമായത് വിജയത്തിന്റെ അന്ത്യമല്ല. ബഹിരാകാശ രംഗത്തെ വന്‍ശക്തിയാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന പുതിയ പരീക്ഷണമാണത്. യുഎഇയുടെയും യുഎഇ ബഹിരാകാശ ഏജന്‍സിയുടെയും എല്ലാ പിന്തുണയും അറിയിക്കുന്നതായും' ഡോ. മുഹമ്മദ് അല്‍ അഹ്‍ബാബി ട്വിറ്ററില്‍ കുറിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും ചന്ദ്രയാന്‍ - 2 ദൗത്യത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒയ്ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും യുഎഇ ബഹിരാകാശ ഏജന്‍സി ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam