29,000 കോടി ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

Published : Oct 14, 2021, 10:59 PM IST
29,000 കോടി ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

Synopsis

ബജറ്റ് തുകയുടെ 41.2 ശതമാനം സാമൂഹിക വികസന പദ്ധതികള്‍ക്കായി വകയിരുത്തി. സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രമായ കര്‍മ്മപദ്ധതികളും ലക്ഷ്യമിടുന്നുണ്ട്.

ദുബൈ: 2026 വരെ അഞ്ചുവര്‍ഷത്തേക്ക് 29,000 കോടി ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന്(federal budget) യുഎഇ മന്ത്രിസഭ(UAE Cabinet) അംഗീകാരം നല്‍കി. 2022ല്‍ വിവിധ പദ്ധതികള്‍ക്കായി 5893.1 കോടി ചെലവഴിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ(Sheikh Mohammed bin Rashid Al Maktoum) അധ്യക്ഷതയില്‍ എക്‌സ്‌പോ നഗരിയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 

യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ജനറല്‍ ബജറ്റ് കമ്മറ്റിയിലാണ് ബജറ്റിന് അന്തിമ രൂപം നല്‍കിയത്. ബജറ്റ് തുകയുടെ 41.2 ശതമാനം സാമൂഹിക വികസന പദ്ധതികള്‍ക്കായി വകയിരുത്തി. സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രമായ കര്‍മ്മപദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. യുഎഇ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുന്ന 50 സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി