കൊവിഡിന് ശേഷം എന്ത്? പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യുഎഇ ക്യാബിനറ്റ്

By Web TeamFirst Published May 3, 2020, 11:30 PM IST
Highlights

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും ഇതിനായുള്ള സാമ്പത്തിക, മനുഷ്യ വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രധാന ചര്‍ച്ചയായത്.

ദുബായ്: യുഎഇയില്‍ കൊവിഡിന് ശേഷമുളള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക വെര്‍ച്വല്‍ ക്യാബിനറ്റ് യോഗം ഞായറാഴ്ച ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും ഇതിനായുള്ള സാമ്പത്തിക, മനുഷ്യ വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രധാന ചര്‍ച്ചയായത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരും പ്രതീക്ഷിക്കാതിരുന്ന ഒരു തയ്യാറെടുപ്പാണ് കോവിഡ് 19ന് ശേഷമുള്ള കാലത്തേക്കുള്ള ഈ ഒരുക്കങ്ങളെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് ഉത്പാദനക്ഷമതയും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര പദ്ധതികളുടെ ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

click me!