യുഎഇയില്‍ 13 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മുന്നറിയിപ്പുമായി പൊലീസ്

By Web TeamFirst Published May 3, 2020, 11:06 PM IST
Highlights

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം.

ദുബായ്: എമിറേറ്റ്സ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം 13 വാഹനങ്ങളാണ് നിരനിരയായി റോഡില്‍ കൂട്ടിയിടിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. അത്യാഹിത സന്ദര്‍ഭങ്ങളിലല്ലാതെ വാഹനങ്ങളിലെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്. വാഹനങ്ങള്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളം ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കരുത്. പൊടി നിറഞ്ഞ് ഡ്രൈവറുടെ കാഴ്ച കൂടുതല്‍ മറയാന്‍ ഇത് കാരണമാവുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

click me!