
അബുദാബി: യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കൽ ഇനി ഒറ്റ അപേക്ഷയിൽ. പൗരന്മാർക്കുള്ള ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി, യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP), പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും ഒന്നിച്ച് പുതുക്കാനുള്ള പുതിയ സേവനം ആരംഭിച്ചു. ഇതോടെ പൗരന്മാർക്ക് ഈ രണ്ട് രേഖകളും വെവ്വേറെ പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. കൂടാതെ വ്യത്യസ്ത കാലഹരണ തീയതികൾ ഓർമിച്ചു വയ്ക്കേണ്ട സാഹചര്യവും ഇല്ലാതാകും.
'സീറോ ബ്യൂറോക്രസി' (Zero Bureaucracy) ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ഈ പുതിയ സംവിധാനം, എമിറാത്തി പൗരന്മാർക്ക് UAEICP സ്മാർട്ട് ആപ്ലിക്കേഷൻ വഴി രണ്ട് രേഖകളും ഒരേസമയം പുതുക്കാൻ അവസരം നൽകുന്നു. വെവ്വേറെ അപേക്ഷകളും നടപടിക്രമങ്ങളും ഒഴിവാക്കുന്നതിലൂടെ ഈ സേവനം വഴി സമയം ലാഭിക്കാം. പാസ്പോർട്ട് കാലഹരണപ്പെടുകയും എമിറേറ്റ്സ് ഐഡി 6 മാസത്തിനുള്ളിൽ കാലഹരണപ്പെടാൻ സാധ്യതയുണ്ടെങ്കിൽ ഒരേ പേജിൽ രണ്ട് രേഖകളും ഒരുമിച്ച് പുതുക്കാനുള്ള ഓപ്ഷൻ ആപ്ലിക്കേഷനിൽ ലഭിക്കും.
നേരത്തെ, താമസക്കാർ ഓരോ രേഖയ്ക്കും വെവ്വേറെ പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു, അതിലൂടെ വ്യത്യസ്ത ഫോമുകളും പേയ്‌മെന്റ് രീതികളും കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ വ്യക്തിഗത വിവരങ്ങൾ അവലോകനം ചെയ്യുന്നതു മുതൽ അന്തിമ അപേക്ഷ സമർപ്പിക്കുന്നത് വരെ മുഴുവൻ പ്രക്രിയയും ഒറ്റ ഇടപാടിലൂടെ പൂർത്തിയാക്കാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ