സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; അപലപിച്ച് യുഎഇ

By Web TeamFirst Published Oct 29, 2020, 9:17 PM IST
Highlights

ഒരു രാജ്യത്തിന്റെ സുരക്ഷയെയും ദൃഢതയെയും അസ്ഥിരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതും, മതപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതവുമായ എല്ലാവിധ ആക്രമണങ്ങളെയും  എക്കാലവും നിരാകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അബുദാബി: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതില്‍ അപലപിച്ച് യുഎഇ. ഇത്തരത്തിലുള്ള സംഭവങ്ങള്‍ യുഎഇ പൂര്‍ണമായും നിരാകരിക്കുന്നെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഒരു രാജ്യത്തിന്റെ സുരക്ഷയെയും ദൃഢതയെയും അസ്ഥിരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതും, മതപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതവുമായ എല്ലാവിധ ആക്രമണങ്ങളെയും എക്കാലവും നിരാകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.   

click me!