ജനങ്ങളെ പരസ്യമായി അപമാനിച്ചു; യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശിക്ഷ

By Web TeamFirst Published Dec 23, 2020, 2:59 PM IST
Highlights

അക്രമത്തില്‍ പങ്കാളിയാവുക, ജനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ വെച്ച് അപമാനിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ഒരാളെ അറസ്റ്റ് ചെയ്‍തതിനും കൂടിയാണ് സര്‍ക്കാര്‍ ജീവനക്കാരന് ശിക്ഷ വിധിച്ചത്.

അജ്മാന്‍: പൊതുജന മദ്ധ്യത്തില്‍ വെച്ച് ആളുകളെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന് യുഎഇ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഗള്‍ഫ് പൗരനെതിരെ ചുമത്തപ്പെട്ട മൂന്ന് കേസുകളിലായിരുന്നു കോടതി വിധി. അതേസമയം ഇയാളുടെ പേരില്‍ ആരോപിക്കപ്പെട്ട മറ്റ് അഞ്ച് കുറ്റകൃത്യങ്ങളില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‍തു.

അക്രമത്തില്‍ പങ്കാളിയാവുക, ജനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ വെച്ച് അപമാനിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ഒരാളെ അറസ്റ്റ് ചെയ്‍തതിനും കൂടിയാണ് സര്‍ക്കാര്‍ ജീവനക്കാരന് ശിക്ഷ വിധിച്ചത്. അതേസമയം തട്ടിക്കൊണ്ടുപോകല്‍, ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തല്‍, ഭീഷണിപ്പെടുത്തുക, ക്രൂരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, സര്‍ക്കാര്‍ ജീവനക്കാരന്റെ പദവി ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു

click me!