യുഎഇയില്‍ യാത്രാ വിലക്കുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാം

By Web TeamFirst Published Sep 23, 2018, 11:22 AM IST
Highlights

ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളോ അല്ലെങ്കില്‍ സാമ്പത്തിക കുറ്റത്യങ്ങള്‍ക്കുള്ള കേസുകളോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ദുബായ് പൊലീസിന്റെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി പരിശോധിക്കാം. 

ദുബായ്: യുഎഇയില്‍ യാത്രാ നിരോധനമോ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകളോ നിലവിലുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ദുബായ് പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  വിഭാഗമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളോ അല്ലെങ്കില്‍ സാമ്പത്തിക കുറ്റത്യങ്ങള്‍ക്കുള്ള കേസുകളോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ദുബായ് പൊലീസിന്റെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി പരിശോധിക്കാം. നിലവില്‍ പൊലീസ് സ്റ്റേഷനുുകളില്‍ പോയി മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. പലപ്പോഴും പുതിയ വിസകളില്‍ യുഎഇയില്‍ എത്തുന്നവരെ പഴയ കേസുകളുടെ പേരില്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയക്കുന്ന സംഭവങ്ങളുമുണ്ട്.

താമസക്കാരുടെ സമയ നഷ്ടം കുറയ്ക്കാനും അധ്വാനം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് കേസുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അറിയിക്കുന്നത്. 24 മണിക്കൂറും സൗജന്യമായി ഈ സംവിധാനം ഉപയോഗപ്പെടുത്താം.

click me!