ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ

By Web TeamFirst Published Sep 14, 2021, 2:10 PM IST
Highlights

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അബുദാബി: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്‍ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പതിനൊന്നാമതായി പട്ടികയിലുള്ളത്. മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. ലെബനാന്‍, യെമന്‍, ഇറാഖ്,  അഫ്‍ഗാനിസ്ഥാന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്‍ന്റ് കിറ്റ്സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!