വിമാനത്തിൽ നിന്നും യാത്രക്കാരെ തിരിച്ചിറക്കി, ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Published : Aug 11, 2023, 11:45 PM ISTUpdated : Aug 11, 2023, 11:46 PM IST
വിമാനത്തിൽ നിന്നും യാത്രക്കാരെ തിരിച്ചിറക്കി, ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Synopsis

രാത്രി 7:40 ന് വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയായിരുന്നു. 

കൊച്ചി : ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി.യുഎഇ സമയം വൈകുന്നേരം 6:25 ന് പോകേണ്ട വിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നു. രാത്രി 7:40 ന് വിമാനത്തിൽ യാത്രക്കാരെ കയറ്റിയെങ്കിലും പിന്നീട് തിരിച്ചിറക്കുകയായിരുന്നു. 

അതേ സമയം, സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള വിമാനം വൈകുന്നത് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വലച്ചു. നെടുമ്പാശേരിയിൽ നിന്ന് വിദേശത്തേക്കു പോകേണ്ടവരാണ് ദുരിതത്തിലായത്. രാത്രി 7.20ന് മുംബൈയിൽ നിന്നെത്തി, നെടുമ്പാശേരിയിൽ നിന്ന് 8.30ന് മുംബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനമാണ് എത്താത്തത്. യാത്രികർ പ്രതിഷേധിച്ചതിനെത്തുടർന്ന് ചിലരെ 9.15 നുള്ള വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവരെ ഹോട്ടലുകളിലേക്കും മാറ്റി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി