മണിക്കൂറുകൾ നീണ്ട തെരച്ചില്‍; സൗദിയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 10 വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 11, 2023, 10:45 PM IST
 മണിക്കൂറുകൾ നീണ്ട തെരച്ചില്‍; സൗദിയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 10 വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

വ്യാഴാഴ്ച വൈകീട്ടാണ് 10 വയസുകാരനെ വെള്ളക്കെട്ടിൽ കാണാതായത്.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലൻറെ മൃതദേഹം കണ്ടെത്തി. അൽഹസയിൽ ഒരു വെള്ളക്കെട്ടിലാണ് സ്വദേശി ബാലൻ മുങ്ങിയത്. 

വ്യാഴാഴ്ച വൈകീട്ടാണ് 10 വയസുകാരനെ വെള്ളക്കെട്ടിൽ കാണാതായത്. മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങുകയും കൂട്ടത്തിൽ ഒരാൾ മുങ്ങിപ്പോവുകയുമായിരുന്നു. സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധർ റബ്ബർ ബോട്ടിെൻറ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് ബാലെൻറ മൃതദേഹം കണ്ടെത്തിയത്.

Read Also -  മക്കയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്നു വീണു

കാണാതായ മലയാളി ഹജ്ജ് തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം കാണാതായ മലയാളി തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. 

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു രേഖയും കരുതാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ ഇദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു. ശേഷം ഒരു വിവരവുമില്ല. ഓർമക്കുറവും ചെറിയ മാനസിക പ്രശ്‌നങ്ങളുമുള്ള ഇദ്ദേഹത്തെ കണ്ടെത്താനായി മക്കയിലെ കെ.എം.സി.സി കമ്മിറ്റിയുടെ കീഴിൽ ശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

ഇതോടെ കാണാനില്ലാത്ത വിവരവും ഇദ്ദേഹത്തിെൻറ ഫോട്ടോയും ബന്ധപ്പെടേണ്ട നമ്പറും നൽകി മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളും വഴി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണിപ്പോൾ. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നേരത്തെ സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0539209656 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം