
ദില്ലി: ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി. ഇന്ത്യയില്‍ എത്തുമ്പോള്‍ നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദില്ലിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് പൗരന്മാര്‍ക്ക് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ജമ്മു-കശ്‍മീരിലേക്കുള്ള യാത്ര നീട്ടിവെയ്ക്കണമെന്ന് നേരത്തെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam