16 വര്‍ഷത്തെ പ്രവാസം; ബേക്കറിയില്‍ സെയില്‍സ്‍മാന്‍ ജോലി ചെയ്യവെ ജീവിതം മാറ്റിമറിച്ച് ഒരു റേഞ്ച് റോവര്‍ കാര്‍

Published : Jun 12, 2023, 04:43 PM IST
16 വര്‍ഷത്തെ പ്രവാസം; ബേക്കറിയില്‍ സെയില്‍സ്‍മാന്‍ ജോലി ചെയ്യവെ ജീവിതം മാറ്റിമറിച്ച് ഒരു റേഞ്ച് റോവര്‍ കാര്‍

Synopsis

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ വില്‍ക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്ന പണം കൊണ്ട് നാട്ടില്‍ തന്റെ സ്വപ്‍നഭവനം സ്വന്തമാക്കണം.

അബുദാബി: ഇക്കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി, റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കിയത് യാസിര്‍ ഹുസൈന്‍ എന്ന പ്രവാസിയാണ്. പാകിസ്ഥാന്‍ സ്വദേശിയായ അദ്ദേഹം 16 വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ അബുദാബിയില്‍ താമസിക്കുന്നു. മുമ്പൊരിക്കല്‍ ബിഗ് ടിക്കറ്റിനെ കുറിച്ച് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്ന് അറിഞ്ഞ അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഇടയ്ക്കൊക്കെ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുമായിരുന്നു.

ഒരു ബേക്കറിയില്‍ സെയില്‍സ്‍മാനായ അദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവാണ്. നറുക്കെടുപ്പിലെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് യാസിര്‍ ഹുസൈന്‍ പറയുന്നു. "ജോലി ഇല്ലാത്ത സമയങ്ങളില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഓണ്‍ലൈനായി തത്സമയം കാണാറുണ്ടായിരന്നു. എന്നാല്‍ അന്ന് നറുക്കെടുപ്പിന്റെ കാര്യം മറന്നുപോയിരുന്നു. പിന്നീട് സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് കാര്യം ഓര്‍മവന്നത്".

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ വില്‍ക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്ന പണം കൊണ്ട് നാട്ടില്‍ തന്റെ സ്വപ്‍നഭവനം സ്വന്തമാക്കണം. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് യാസിറിന് പറയാനുള്ളത്, 'ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കുക, ബിഗ് ടിക്കറ്റ് തീര്‍ച്ചയായും നിങ്ങളും ജീവിതം മാറ്റിമറിക്കും' - എന്നാണ്.

ജൂണ്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ബിഎംഡബ്ല്യൂ 430ഐ കാറാണ് അടുത്ത നറുക്കെടുപ്പിലെ സമ്മാനം. ഇതിന് പുറമെ ഓഗസ്റ്റ് മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ജീപ്പ് റാംഗ്ളര്‍ നേടാനും അവസരമുണ്ട്. 150 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. ക്യാഷ് ടിക്കറ്റുകള്‍ പോലെ തന്നെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ അബുദാബി വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. അതേസമയം മറ്റ് പേജുകളില്‍ നിന്നോ ഗ്രൂപ്പുകളില്‍ നിന്നോ ടിക്കറ്റ് വാങ്ങുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. ഇങ്ങനെ വാങ്ങുന്ന ടിക്കറ്റുകളുടെ സാധുത ഉറപ്പുവരുത്തേണ്ടതുണ്ട്. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും മറ്റ് വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഫോളോ ചെയ്യാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി