യുഎഇയില്‍ കള്ളനോട്ടുകളുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Apr 16, 2019, 9:33 PM IST
Highlights

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള വ്യക്തികളെയും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. വിവിധയിടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തതായി മനസിലായതോടെ പൊലീസ് ഇവരുടെ താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. 

ഷാര്‍ജ: യുഎഇയില്‍ കള്ളനോട്ടുകളുമായി രണ്ട് പ്രവാസികളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യക്കാരാണ്. 100 ദിര്‍ഹത്തിന്റെയും 200 ദിര്‍ഹത്തിന്റെയും വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പെട്രോള്‍ സ്റ്റേഷനുകളിലും കടകളിലും നോട്ടുകള്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള വ്യക്തികളെയും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. വിവിധയിടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തതായി മനസിലായതോടെ പൊലീസ് ഇവരുടെ താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. 45,500 ദിര്‍ഹത്തിന്റെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് കള്ളനോട്ട് വിതരണം ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. നോട്ടുകള്‍ നിര്‍മ്മിക്കാനും അവ പല സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെല്ലാം നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

سقوط عصابة العملات المزيفة بشرطة الشارقة تمكنت الفرق المعنية بفرع الجرائم الاقتصادية بإدارة التحريات والمباحث الجنائية بالقيادة العامة لشرطة الشارقة من الإيقاع بعصابة حاولت ترويج العملات المزيفة من فئة (100 و 200) درهم إماراتي على محلات البقالة ومحطات الوقود بالإمارة. وترجع تفاصيل تلك الواقعة إلى ورود معلومات مفادها قيام مجموعة أشخاص من الجنسية الآسيوية بترويج عملات مزيفة ومقلدة لعملة الدولة وتداولها داخل الإمارة، وعليه تم تشكيل فرق للتعقب والتحري عنهم، وقد استطاعت فرق البحث تحديد هوياتهم ومواقعهم، وتم تفتيش مقر سكنهم بعد الحصول على الموافقة من الجهات المعنية، حيث تم العثور على مبلغ وقيمته (45.500) درهم إماراتي (مزيفة). وعليه تهيب القيادة العامة لشرطة الشارقة بأفراد الجمهور بالتعاون معها من خلال الإبلاغ عن أية ظاهرة سلبية قد تضر بسلامتهم وسلامة أسرهم وأموالهم.

A post shared by شرطة الشارقة (@shjpolice) on Apr 16, 2019 at 4:45am PDT

click me!