യുഎഇ തണുത്തുവിറയ്ക്കുന്നു; കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്

By Web TeamFirst Published Jan 16, 2020, 1:07 PM IST
Highlights

റാസല്‍ഖൈമയിലെ ജബല്‍ ജെയ്‍സിലാണ് അറ്റവുമധികം തണുപ്പ് രേഖപപെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ താപനില കുറച്ചുകൂടി ഉയരും. തുടര്‍ന്ന് മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവേ ശാന്തമായിരിക്കും. 

ദുബായ്: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്ക് ശേഷം വ്യാഴാഴ്ച യുഎഇയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാഗികമായി മേഘാവൃതവും രാത്രിയില്‍ തണുപ്പേറിയതുമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. 
1.4 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുഎഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 

റാസല്‍ഖൈമയിലെ ജബല്‍ ജെയ്‍സിലാണ് അറ്റവുമധികം തണുപ്പ് രേഖപപെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ താപനില കുറച്ചുകൂടി ഉയരും. തുടര്‍ന്ന് മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവേ ശാന്തമായിരിക്കും. തിങ്കളാഴ്ച വരെ കാലാവസ്ഥ ഇതേ രീതിയില്‍ തുടരും. അതിന് ശേഷം അന്തരീക്ഷം കൂടുതല്‍ മേഘാവൃതമാവും. ഇതോടെ ചെറിയ തോതിലുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

click me!