യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ

Published : Mar 01, 2022, 08:44 AM IST
യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ

Synopsis

പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന് 3 ദിർഹം 12ഫിൽസുമായിരിക്കും നിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ എത്തുന്നത്.

യുഎഇയിൽ ഇന്ധന വില (UAE fuel price) കുതിച്ചുയരുന്നു. ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.  പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന് 3 ദിർഹം 12ഫിൽസുമായിരിക്കും നിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് (Cross Dh3 Mark) മുകളിൽ എത്തുന്നത്.

ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച്ച് മാസത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് (Crude price) യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളഫാൃൃറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്‍റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു. ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. റഷ്യ യുക്രൈന്‍ പ്രതിസന്ധിക്ക് പിന്നാലെ ഒപെക് യോഗം മാര്‍ച്ച് 2 ന് ചേരും. 

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, ബാരലിന് 105 ഡോളർ; സ്വർണത്തിന് 1970 ഡോളർ
റഷ്യയുടെ യുക്രൈനെതിരായ യുദ്ധം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറായി ഉയർന്നു. ഇന്ത്യയടക്കമുള്ള ഉപഭോഗ രാജ്യങ്ങളിൽ ഇന്ധന വില വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും കാരണമാകുന്നതാണ് ഈ മാറ്റം. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില രണ്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 1970 ഡോളറിലെത്തി. 

അസംസ്കൃത എണ്ണയുടെ വില ബാരലിന് രാവിലെ 100 ഡോളര്‍ കടന്നിരുന്നു. ക്രൂഡ് ഓയിൽ വില 75-85 ഡോളറിൽ നിൽക്കുന്നതാണ് ഇന്ത്യക്ക് ഏറ്റവും അഭികാമ്യം. അതേസമയം യുദ്ധം പലതരത്തിലും വിപണിയെ സ്വാധീനിക്കുന്നതിനാൽ കേരളത്തിലുള്ളവർക്കും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം