യുഎഇയിൽ 'അഹ്‍ലൻ മോദിക്കായി' 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

Published : Feb 10, 2024, 12:35 AM IST
യുഎഇയിൽ  'അഹ്‍ലൻ മോദിക്കായി' 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

Synopsis

വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് പരിപാടിക്കായുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

അബുദാബി: യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത്. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക.

ഗാഢമായ നയതന്ത്ര ബന്ധത്തിനൊപ്പം കാലങ്ങളായുള്ള സൗഹൃദവും സഹകരണവുമായി യുഎഇയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയുടെയാകെ കൂടിച്ചേരലാകും അഹ്ലൻ മോദി പരിപാടി. യുഎഇയിൽ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രി എത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ.

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ഏവരും കാത്തിരിക്കുന്ന്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും
'ഭരണാധികാരി ഉറപ്പ് നൽകുന്ന സുരക്ഷയിൽ വിശ്വാസം'; പരിഭ്രാന്തിയില്ലാതെ UAEയിലെ ജനജീവിതം