പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ

Published : Nov 04, 2021, 09:39 AM ISTUpdated : Nov 04, 2021, 11:27 AM IST
പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ

Synopsis

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. 

അബുദാബി: ചലച്ചിത്ര നടന്‍ പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal) യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

സര്‍ക്കാര്‍കാര്യ മേധാവിന ബാദ്രേയ്യ അല്‍ മസ്‌റൂയി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ