​ഗൾഫ് ടിക്കറ്റ് എത്തി; ഒത്തിരി സമ്മാനങ്ങൾ, വാനോളം ആവേശം

Published : Feb 23, 2024, 03:33 PM IST
​ഗൾഫ് ടിക്കറ്റ് എത്തി; ഒത്തിരി സമ്മാനങ്ങൾ, വാനോളം ആവേശം

Synopsis

ചരിത്രം കുറിക്കുന്ന ആദ്യത്തെ ഇന്ത്യ നറുക്കെടുപ്പിനാണ് ​ഗൾഫ് ടിക്കറ്റ് തുടക്കമിടുന്നത്.

ഇന്ത്യയിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് സ്വപ്നതുല്യമായ സമ്മാനങ്ങൾ വാ​ഗ്ദാനം ചെയ്ത് യു.എ.ഇയിൽ നിന്നുള്ള ​ഗൾഫ് ടിക്കറ്റ്. ചരിത്രം കുറിക്കുന്ന ആദ്യത്തെ ഇന്ത്യ നറുക്കെടുപ്പിനാണ് ​ഗൾഫ് ടിക്കറ്റ് തുടക്കമിടുന്നത്.

ഫെബ്രുവരി 23-ന് ഫോർച്യൂൺ 5, ഫെബ്രുവരി 24-ന് സൂപ്പർ 6 എന്നീ മത്സരങ്ങളാണ് നടക്കുക. രണ്ട് ​ഗെയിമുകളും ഇന്ത്യൻ സമയം രാത്രി 9.30-ന് ആണ്. ടിക്കറ്റിലെ അഞ്ച് നമ്പറുകളും തുല്യമാക്കുന്നവർക്ക് ഫോർച്യൂൺ 5-ലൂടെ 2.25 കോടി രൂപ നേടാൻ അവസരം. കൂടാതെ അഞ്ച് ഭാ​ഗ്യശാലികളായ റാഫ്ൾ വിജയികൾക്ക് 2.25 ലക്ഷം രൂപയുടെ സമ്മാനങ്ങളും നേടാനാകും.

തൊട്ടടുത്ത ദിവസം നടക്കുന്ന സൂപ്പർ 6 ​ഗെയിമിയിൽ ആറ് നമ്പറുകൾ ഒരുപോലെയാക്കുന്നവർക്ക് 225 കോടി രൂപയെന്ന വമ്പൻ ജാക്ക്പോട്ടാണ് ലഭിക്കാൻ അവസരം. ഭാ​ഗ്യ റാഫ്ൾ വിജയികളായ പത്തു പേർക്ക് 2.25 ലക്ഷത്തിന് മുകളിലുള്ള സമ്മാനങ്ങളും സ്വന്തമാക്കാം.

ഫെബ്രുവരി ആദ്യം അവതരിപ്പിച്ച ​ഗൾഫ് ടിക്കറ്റിന് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ച സ്വീകാര്യതയിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട് - ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സോറാൻ പോപോവിക് പറഞ്ഞു.

മത്സരം എന്നതിനെക്കാൾ സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തത്തോടെയുള്ള ​ഗെയിമിങ് അനുഭവമാണ് നൽകുന്നതെന്നാണ് ​ഗൾഫ് ടിക്കറ്റ് നൽകുന്ന ഉറപ്പ്. ചരിത്രം തിരുത്താനുള്ള അവസരത്തിനായി ​ഗൾഫ് ടിക്കറ്റ് സന്ദർശിക്കാനാണ് എല്ലാവരെയും ക്ഷണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിവരങ്ങൾക്ക് - www.gulfticket.com

അറിയിപ്പ്: ഈ വാർത്താക്കുറിപ്പിൽ ഇന്ത്യൻ രൂപയിൽ ചേർത്തിട്ടുള്ള സമ്മാനത്തുക ഇത് പ്രസിദ്ധീകരിക്കുന്ന ദിവസത്തെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹ (AED) ത്തിലാണ്. എക്സ്ചേഞ്ച് നിരക്കുകളും ബാങ്ക് കൺവേർഷൻ നിരക്കുകളും സമ്മാനത്തുകയെ ബാധിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്