ശരീര ഭാരം കുറയ്ക്കാന്‍ കോഫി; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

By Web TeamFirst Published Oct 15, 2019, 6:09 PM IST
Highlights

ലിഷോ കോഫിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. 

അബുദാബി: ശരീരഭാരം കുറയ്ക്കുമെന്ന പ്രചരണത്തോടെ വിറ്റഴിക്കുന്ന കോഫി ഉല്‍പ്പന്നത്തിനെതിരെ കര്‍ശന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്. സോഷ്യല്‍ മീഡിയ വഴി ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന 'ലിഷോ സ്ലിമ്മിങ് 3 ഇന്‍ 1 ഇന്‍സ്റ്റന്റ് കോഫി'ക്കെതിരെയാണ് മുന്നറിയിപ്പ്.

ലിഷോ കോഫിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതടക്കം ശരീര ഭാരം കുറയ്ക്കാനെന്ന പേരില്‍ 444 വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ലിഷോ കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിയമപ്രകാരം വില്‍ക്കാനുള്ള ലൈസന്‍സില്ല. മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ അറിയിക്കണം. ശരീരഭാരം കുറയ്ക്കാനെന്ന പേരില്‍ വിറ്റഴിക്കുന്ന എന്ന വ്യാജ ഉല്‍പ്പന്നങ്ങളും യുഎഇ ആരോഗ്യ മന്ത്രാലയവും എഫ്.ഡി.എ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും നിരോധിച്ചവയാണെന്നും അധികൃതര്‍ അറിയിച്ചു.

click me!