യുഎഇ ആരോഗ്യമന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

By Web TeamFirst Published Sep 19, 2020, 9:40 PM IST
Highlights

കൊവിഡ് വൈറസുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാജ്യത്തെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഇതുവരെ ശരിയായ ദിശയിലാണെന്നും പൂര്‍ണമായി വിജയകരമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

കൊവിഡ് വൈറസുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാജ്യത്തെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഇതുവരെ ശരിയായ ദിശയിലാണെന്നും പൂര്‍ണമായി വിജയകരമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരിലാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് പരീക്ഷണം നടത്തിയത്. ജൂലൈ 16നാണ് യുഎഇയില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയത്.

click me!