യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി

Published : Sep 06, 2021, 01:06 PM ISTUpdated : Sep 06, 2021, 02:24 PM IST
യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി

Synopsis

90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്.

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ദിവസമാണ്.

90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയതെന്ന് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദി അറിയിച്ചു. ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും. 

അടുത്ത 50 വര്‍ഷങ്ങളില്‍ യുഎഇയെ തൊഴില്‍, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതരീതി എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തേക്കുള്ള പ്രവേശനം, റസിഡന്‍സി എന്നീ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിസിനസ് യാത്രകള്‍ക്കുള്ള പെര്‍മിറ്റ് മൂന്നു മാസത്തില്‍ നിന്ന് ആറു മാസമായി ഉയര്‍ത്തി. അടുത്ത കുടുംബാംഗങ്ങളുടെ വിസയില്‍ മാതാപിതാക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ്, മാനുഷിക പരിഗണന നല്‍കേണ്ട കേസുകളില്‍ ഒരു വര്‍ഷത്തെ റസിഡന്‍സി നീട്ടി നല്‍കല്‍, മാതാപിതാക്കളുടെ റസിഡന്‍സി വിസയില്‍ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാവുന്ന പ്രായപരിധി 18ല്‍ നിന്ന് 25 ആയി ഉയര്‍ത്തി എന്നിവയും പുതിയ പ്രഖ്യാപനങ്ങളില്‍പ്പെടുന്നു.

അതേസമയം യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും.  ഗ്രീന്‍ വിസയിലുള്ളവര്‍ക്ക് കമ്പനികളെയടക്കം ആരെയും ആശ്രയിക്കാതെ രാജ്യത്ത് കഴിയാമെന്നതാണ് പ്രധാന സവിശേഷത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ