യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published Dec 5, 2020, 10:21 PM IST
Highlights

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചെറിയ തോതിലുള്ള മഴയ്ക്കും മൂടല്‍ മഞ്ഞിനുമുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. 

അബുദാബി: ഞായറാഴ്‍ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്‍ക്ക് പുറമെ അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചെറിയ തോതിലുള്ള മഴയ്ക്കും മൂടല്‍ മഞ്ഞിനുമുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്‍ധമായിരിക്കും. ദൂരക്കാഴ്‍ച കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. വാദികളില്‍ നിന്ന് അകലം പാലിക്കുകയും കടലില്‍ ഇറങ്ങാതിരിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്.

click me!