സൗദി രാജകുടുംബാംഗത്തിന്‍റെ നിര്യാണത്തില്‍ അനുശോചനവുമായി അറബ് നേതാക്കള്‍

Published : Feb 25, 2019, 10:17 AM ISTUpdated : Feb 25, 2019, 10:19 PM IST
സൗദി രാജകുടുംബാംഗത്തിന്‍റെ നിര്യാണത്തില്‍ അനുശോചനവുമായി അറബ് നേതാക്കള്‍

Synopsis

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് അനുശോചന സന്ദേശമയച്ചു. 

റിയാദ്: സൗദി രാജകുടുംബാംഗം അദ്‍വ' ബിന്‍ത് അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ അറബ് രാഷ്ട്ര നേതാക്കള്‍ അനുശോചനമറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് അനുശോചന സന്ദേശമയച്ചു. യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും സൗദി ഭരണാധികാരിക്ക് അനുശോചനമറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്റ്റൽ മെത്തും ക്യാപ്സ്യൂളുകളും ഹാഷിഷുമടക്കം പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം; 10 പേർ കുവൈത്തിൽ അറസ്റ്റിൽ
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു