സൗദി-ബഹ്റൈന്‍ കോസ്‍വേ വഴി മദ്യക്കടത്ത്; ആറ് മലയാളികള്‍ പിടിയില്‍

By Web TeamFirst Published Feb 24, 2019, 3:41 PM IST
Highlights

നാട്ടില്‍ നിന്ന് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് കബളിപ്പക്കപ്പെട്ട് ഗള്‍ഫിലെത്തുന്നവരാണ് പിന്നീട് മദ്യക്കടത്ത് സംഘങ്ങളിലെത്തുന്നത്. പറഞ്ഞ ജോലിയോ ശമ്പളമോ ലഭിക്കാതെ ഗത്യന്തരമാല്ലാതെ മദ്യക്കടത്തിന് തയ്യാറാകുന്നവരാണ് അധികവും. 

റിയാദ്: സൗദിക്കും ബഹ്റൈനും ഇടയില്‍ മദ്യക്കടത്ത് നടത്തിയ ആറ് മലയാളികള്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായി.  ടാക്സി സര്‍വീസ് നടത്തുന്നവരാണ് പിടിക്കപ്പെട്ടവരില്‍ അധികവും. സൗദി-ബഹ്റൈന്‍ കോസ്‍വേ വഴി മദ്യം കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

നാട്ടില്‍ നിന്ന് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് കബളിപ്പക്കപ്പെട്ട് ഗള്‍ഫിലെത്തുന്നവരാണ് പിന്നീട് മദ്യക്കടത്ത് സംഘങ്ങളിലെത്തുന്നത്. പറഞ്ഞ ജോലിയോ ശമ്പളമോ ലഭിക്കാതെ ഗത്യന്തരമാല്ലാതെ മദ്യക്കടത്തിന് തയ്യാറാകുന്നവരാണ് അധികവും. ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് ഇതിന് പിന്നില്‍. കുടുംബമായി സഞ്ചരിക്കുന്നവരെ കെണിയില്‍ പെടുത്തിയും മദ്യക്കടത്ത് നടത്തുന്നുണ്ട്. പരിശോധനയില്‍ ഇളവ് ലഭിച്ചാക്കാമെന്ന പ്രതീക്ഷയാണ് കുടുംബമായി സഞ്ചരിക്കുന്നവരെ ലക്ഷ്യമിടാന്‍ കാരണം. പിടിക്കപ്പെടുമ്പോള്‍ മാത്രമായിരിക്കും ഇവര്‍ ചതിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. എറണാകുളം സ്വദേശികളായ കുടുംബവും തിരൂര്‍ സ്വദേശിയും ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായിരുന്നു. 

click me!