റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

Published : Mar 09, 2024, 06:16 PM IST
റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

Synopsis

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു.

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. 

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎ.ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്. 

Read Also - വില്ലൻ 'അനാഫൈലക്സിസ്'; പാര്‍സൽ വാങ്ങിയ ബട്ടര്‍ ചിക്കൻ കഴിച്ച 27കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം, കാരണം ഇതാണ്

ഷാ​ർ​ജ​യി​ൽ 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍​ യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉത്തരവിട്ടു. ജ​യി​ലി​ൽ ന​ല്ല​ന​ട​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ച​നം. അ​ജ്​​മാ​നി​ൽ 314 ത​ട​വു​കാ​ർ​ക്കാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി മോ​ച​നം ന​ൽ​കു​ന്ന​ത്. 368 പേ​ർ​ക്കാ​ണ്​ റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി മോ​ച​നം ന​ൽ​കി​യ​ത്.  ത​ട​വു​കാ​ർ​ക്ക്​ പുതിയ ജീവിതം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ റ​മ​ദാ​നി​ൽ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവഗണനയും ഒറ്റപ്പെടുത്തലും പ്രകോപനമായി, ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ
നടുറോഡിൽ 40കാരനെ ക്രൂരമായി ആക്രമിച്ച് അഭയാർത്ഥി പിന്നാലെ ബെൽഫാസ്റ്റിൽ വംശീയ ആക്രമണം ശക്തം, കാറുകളും വീടുകളും കത്തിച്ച് തദ്ദേശീയർ