യുഎഇ വിദേശകാര്യ മന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

By Web TeamFirst Published Oct 16, 2020, 3:07 PM IST
Highlights

സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് കൊവിഡ് വാക്‌സിനേഷനാണ് മാര്‍ഗമെന്ന് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് അബ്ദുള്ള കുറിച്ചു. 

അബുദാബി: യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്. സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് കൊവിഡ് വാക്‌സിനേഷനാണ് മാര്‍ഗമെന്ന് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് അബ്ദുള്ള കുറിച്ചു. 

രാജ്യത്ത് ട്രയല്‍ നടത്തിയ കൊവിഡ് 19 വാക്‌സിന്‍ കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ മാസം യുഎഇ അനുവദിച്ചിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണങ്ങളിലാണുള്ളത്. ഈ വാക്‌സിന്‍ ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി 31,000ത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

التطعيم عن كورونا طريقنا للعودة للحياة الطبيعية pic.twitter.com/nl5uZSs3cI

— عبدالله بن زايد (@ABZayed)

കൊവിഡ് മുന്നണിപ്പോരാളികളായ അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യുഎഇ അനുവദിച്ചിരുന്നു. നിരവധി ഉന്നത ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചു. അതേസമയം റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് -V യുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ യുഎഇയില്‍ നടത്താന്‍ ഈ ആഴ്ച ആദ്യം അനുമതി നല്‍കിയിരുന്നു.

 


 

click me!