യുഎഇയിലെ കൊറോണ വൈറസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jan 29, 2020, 5:02 PM IST
Highlights

ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ചൈനീസ് പൗരന്മാര്‍ക്കാണ് യുഎഇയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. 

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധരും അധികൃതരും അറിയിച്ചു. രാജ്യത്തെ പൊതുആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ചൈനീസ് പൗരന്മാര്‍ക്കാണ് യുഎഇയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ആവശ്യമെങ്കില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സികത്സിക്കാന്‍ സ്വകാര്യ ആശുപത്രികളും സജ്ജമാണെന്ന് സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധ സംശയിക്കുന്ന എല്ലാ കേസുകളും നിലനില്‍ യുഎഇയിലെ സെന്‍ട്രല്‍ ലബോറട്ടിയില്‍ മാത്രമേ പരിശോധിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈറസ് ബാധ സംശയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ പരിശോധനാ സംവിധാനങ്ങളും ഉപയോഗിക്കാനാവുമെന്നും സ്വകാര്യ മേഖലയിവെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

click me!