യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു

Published : Oct 06, 2020, 08:36 AM IST
യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു

Synopsis

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം വിദേശികള്‍ ജോലിക്കായി എത്തേണ്ടത്.

അബുദാബി: യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തിങ്കളാഴ്ച അറിയിച്ചു.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം വിദേശികള്‍ ജോലിക്കായി എത്തേണ്ടത്. ആവശ്യമെങ്കില്‍ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ