
അബുദാബി: ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള സൂചികയിൽ ലോകത്തെ പ്രബലമായ പാസ്‌പോർട്ടുകളിൽ യുഎഇ പാസ്‌പോർട്ട് ഒൻപതാം സ്ഥാനത്ത്. 157 രാജ്യങ്ങളുടെ ആഗോള പാസ്‌പോർട്ട് ഇൻഡക്‌സിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനം നേടിയ യുഎഇ പാസ്‌പോർട്ടാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
ഇപ്പോൾ മുൻകൂർ വീസയില്ലാതെ ലോകമെമ്പാടുമുള്ള 157 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇ പാസ്‌പോർട്ടുള്ളവർക്കാവുന്നു. ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യം സിങ്കപ്പൂരാണ്. 2016 ആഗസ്റ്റ് വരെ വീസയില്ലാതെ യുഎഇ പാസ്‌പോർട്ടുള്ളവർക്ക് സന്ദർശനാനുമതി ലഭിച്ചിരുന്നത് 91 രാജ്യങ്ങളിൽ മാത്രമായിരുന്നു. രണ്ടു വർഷത്തിനകമാണ് 57 രാജ്യങ്ങളിൽ ഈ സൗകര്യം ലഭിച്ചത്. യുഎഇ പാസ്‌പോർട്ടിന്റെ പ്രഭാവം വളരെ പെട്ടെന്നാണ് ലോക രാജ്യങ്ങൾ അംഗീകരിച്ചത്.
യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മനത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര രാഷ്ട്രീയ നേട്ടങ്ങളുടെ ഉന്നതിയിലാണ് ഈ നേട്ടം ലഭിച്ചതെന്ന് സഹമന്ത്രി അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. ഈയിടെ പ്രസിദ്ധീകരിച്ച ആഗോള പാസ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം യുഎഇ പാസ്‌പോർട്ട് അടുത്തിടെ വളരെ വേഗത്തിൽ ഉയർന്നു.
മധ്യപൂർവദേശത്തെ പല പ്രദേശങ്ങളും സംഘർഷം അനുഭവിക്കുന്ന സമയത്ത് ഈ രാജ്യത്ത് അൽഭുതകരമായ രീതിയിൽ സമാധാനവും സഹിഷ്ണുതയും പുലരാൻ ഭരണ നേതൃത്വത്തിനാവുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam