പ്രളയ ദുരിതാശ്വാസം അര്‍ഹരിലെത്താന്‍ വൈകുന്നുവെന്ന് കെഎംസിസി

Published : Sep 15, 2018, 12:05 AM ISTUpdated : Sep 19, 2018, 09:26 AM IST
പ്രളയ ദുരിതാശ്വാസം അര്‍ഹരിലെത്താന്‍ വൈകുന്നുവെന്ന്  കെഎംസിസി

Synopsis

നേരത്തെ ദുബായി കെഎംസിസി സമാഹരിച്ച് അയച്ച 20 ടണ്‍ സാമഗ്രികള്‍ സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങി ദുരിത ബാധികതരില്‍ എത്താതെ കെട്ടിക്കിടക്കുന്നതായി ഭാരവാഹികള്‍ പരാതിപ്പെട്ടു

ദുബായ്: ഗള്‍ഫ് നാടുകളില്‍ നിന്നയക്കുന്ന  പ്രളയ ദുരിതാശ്വാസം അര്‍ഹരിലെത്താന്‍ വൈകുന്നുവെന്ന് യുഎഇ കെഎംസിസി. ഈ സാഹചര്യത്തില്‍ നാട്ടിലേക്കയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ നികുതിയടച്ച് ഏറ്റെടുത്ത് ദുരിത ബാധിത മേഖലകളില്‍ നേരിട്ട് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ ദുബായി കെഎംസിസി സമാഹരിച്ച് അയച്ച 20 ടണ്‍ സാമഗ്രികള്‍ സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങി ദുരിത ബാധികതരില്‍ എത്താതെ കെട്ടിക്കിടക്കുന്നതായി ഭാരവാഹികള്‍ പരാതിപ്പെട്ടു. ആദ്യ ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കണ്ണപ്പന്‍കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലൊന്നും ഇനിയും സര്‍ക്കാര്‍ ദുരിതാശ്വാസം എത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍  നാട്ടിലേക്കയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ നികുതിയടച്ച് ഏറ്റെടുത്ത് ദുരിത ബാധിത മേഖലകളില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് കെഎംസിസി അറിയിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ഉള്‍പ്പെടെ 35 ടണ്‍ സാധനങ്ങള്‍ അടുത്ത ദിവസം നാട്ടിലേക്ക് അയക്കുമെന്ന് കെഎംസിസി അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് നാട്ടിലേക്കുള്ള സഹായങ്ങള്‍ ഇപ്പോഴും ദുബായി കെഎംസിസി ആസ്ഥാനത്തേക്ക്  എത്തികൊണ്ടിരിക്കുകയാണ്.. ഗള്എ‍ഫ്യ നാടുകളില്ര്‍‍ നിന്ന് എയര്‍ കാര്‍ഗോ വഴി അയച്ച ടണ്‍ കണക്കിന് സാധനങ്ങളാണ്  കോഴിക്കോട് തിരുവനന്തപുരം വിമാനതാവളങ്ങളില്‍ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് കുടുങ്ങിക്കിടക്കുന്നത്.

അതുകൊണ്ട് തന്നെ  നാട്ടിലെ ദുരിതബാധിതകരെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഭുരിപക്ഷം പ്രവാസികളും  കടല്‍മാര്‍ഗമാണ് ഇപ്പോള്‍ സാധനങ്ങള്‍ അയക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം',ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ, പിന്നാലെ ഇസ്രയേൽ ആക്രമണം
രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു; അപകടമൊഴിവായത് ജനവാസമില്ലാത്തതിനാൽ, ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ