യുഎഇയില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവെന്ന് പ്രചാരണം; വിശദീകരണവുമായി പൊലീസ്

By Web TeamFirst Published Dec 26, 2018, 12:32 PM IST
Highlights

കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ ഷാര്‍ജ പൊലീസ് ഇളവ് അനുവദിച്ചത്. ഇത് സംബന്ധിച്ച് അന്ന് പുറപ്പെടുവിച്ച അറയിപ്പ് ചിലര്‍ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ 50 ശതമാനം ഇളവ് അനുവദിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ഷാര്‍ജ പൊലീസ്. ഇളവെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം 2017 ഒക്ടോബറിലേതാണെന്നാണ് ഷാര്‍ജ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ ഷാര്‍ജ പൊലീസ് ഇളവ് അനുവദിച്ചത്. ഇത് സംബന്ധിച്ച് അന്ന് പുറപ്പെടുവിച്ച അറയിപ്പ് ചിലര്‍ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇത്തരം വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുമ്പോള്‍ അവ സത്യമാണോ എന്ന് ഷാര്‍ജ പൊലീസിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റോ ഔദ്ദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു.

click me!