അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 704 തടവുകാരെ മോചിപ്പിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഈ പട്ടികയിലുള്ളവര്‍. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബത്തിന് ആശ്വാസമാകാനുമാണ് ബാധ്യതകള്‍ കൂടി ഭരണകൂടം ഏറ്റെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam