ലോകത്തെ സുരക്ഷിത രാജ്യങ്ങളില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനം

Published : Jul 08, 2021, 11:54 AM ISTUpdated : Jul 08, 2021, 12:02 PM IST
ലോകത്തെ സുരക്ഷിത രാജ്യങ്ങളില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനം

Synopsis

പട്ടികയില്‍ ഐസ്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും സിങ്കപ്പൂര്‍ നാലാം സ്ഥാനത്തുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈന്‍ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാന്‍ 25-ാം സ്ഥാനത്തുമാണുള്ളത്.

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനം. ഈ വര്‍ഷത്തെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ സൂചികയില്‍ 134 രാജ്യങ്ങളില്‍ നിന്നാണ് യുഎഇ രണ്ടാം സ്ഥാനത്തെത്തിയത്. 

യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, കൊവിഡ് കൈകാര്യം ചെയ്ത രീതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോകത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎഇ. ജനസംഖ്യയുടെ 74.5 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യ മേഖലയിലെ മികവ് യുഎഇയ്ക്ക് നേട്ടമായി. 

2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്. പട്ടികയില്‍ ഐസ്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും സിങ്കപ്പൂര്‍ നാലാം സ്ഥാനത്തുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈന്‍ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാന്‍ 25-ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയുടെ സ്ഥാനം 91-ാമതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി