യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

Published : Aug 08, 2025, 04:14 PM ISTUpdated : Aug 08, 2025, 04:16 PM IST
Temperature

Synopsis

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. 

അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് താപനില വർധച്ചുവരുന്നതിന്‍റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ.

അതേസമയം വേനലിലെ കൊടുംചൂടിന്‍റെ റെക്കോർഡിനൊപ്പം യുഎഇയിൽ വേനൽ മഴയുമെത്തി. വിവിധ ഇടങ്ങളിൽ ശക്തമായ മഴയും ഒപ്പം ആലിപ്പഴവും പൊഴിഞ്ഞു. ദുബൈയിൽ ഇത്തവണ വേനൽമഴ ഇതുവരെ കാര്യമായി കിട്ടിയിട്ടില്ല. രാജ്യത്തെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന അതേ അൽ ഐനിലാണ് ഇപ്പോൾ എല്ലാ ദിവസവുമെന്ന പോലെ മഴ പെയ്യുന്നത്. വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നു. അബുദാബി, ഷാർജ, അൽ-ഐൻ അങ്ങനെ പലഭാഗത്തും കൊടുംചൂടിൽ വേനൽമഴ കിട്ടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്
കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ കൈമാറും; ദേശീയ സുരക്ഷ ശക്തിപ്പെടുത്താൻ കുവൈത്ത്-യുഎഇ സഹകരണം