ഗതാഗത തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ, ഖത്തറിൽ ഇന്ന് നിരവധി റോഡുകൾ അടച്ചിടും

Published : Aug 08, 2025, 03:07 PM IST
roads in qatar

Synopsis

ഇന്ന് നിരവധി റോഡുകൾ അടച്ചിടുകയും വഴിതിരിച്ചുവിടുകയും ചെയ്യും.

ദോഹ: ഓഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് സംബന്ധിച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിരവധി റോഡുകൾ അടച്ചിടുകയും വഴിതിരിച്ചുവിടുകയും ചെയ്യും.

വെള്ളിയാഴ്ച മുതൽ അൽ ബിദ്ദ സ്ട്രീറ്റിന്റെ തെക്ക് ദിശയിലും ഒമർ അൽ മുഖ്താർ സ്ട്രീറ്റിലും താൽക്കാലികമായി റോഡ് അടച്ചിടും. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 10 മണി വരെ ഷാർക്ക് ടണൽ താൽക്കാലികമായി അടയ്ക്കും. ഓഗസ്റ്റ് എട്ട് മുതൽ 10ന് പുലർച്ചെ 5 മണി വരെ കോർണിഷ് സ്ട്രീറ്റിലെ ഷെറാട്ടൺ ഇന്റർസെക്ഷൻ മുതൽ ദഫ്‌ന ഇന്റർസെക്ഷൻ വരെയുള്ള രണ്ട് വരിപ്പാതകൾ അടച്ചിടുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടും. സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിന് റോഡ് ഉപയോക്താക്കൾ ദിശാസൂചന ചിഹ്നങ്ങൾ പിന്തുടരണമെന്നും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്