യുഎഇയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി

By Web TeamFirst Published Jan 11, 2021, 12:12 PM IST
Highlights

അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന്  -1.9°C താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി: യുഎഇയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന്  -1.9°C താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഇവിടെ മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. യുഎഇയില്‍ ഇതാദ്യമായല്ല ശൈത്യ കാലത്ത് മൈനസ് താപനില രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും അന്തരീക്ഷ ഉഷ്‍മാവ് പൂജ്യത്തിന് താഴെ എത്തിയിട്ടുണ്ട്.  

سجلت على الدولة صباح هذا اليوم -1.9 درجة مئوية في ركنة الساعة 07:15 بالتوقيت المحلي لدولة الإمارات. recorded over the country today morning was -1.9°C in Raknah at 07:15 UAE Local.

— المركز الوطني للأرصاد (@NCMS_media)
click me!