യുഎഇയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

Published : Aug 06, 2025, 11:02 AM IST
earthquake

Synopsis

താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരു പ്രത്യാഘാതങ്ങളും രേഖപ്പെടുത്തിയിട്ടില്ല.

അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരു പ്രത്യാഘാതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ