യുഎഇയില്‍ 1,077 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Dec 21, 2020, 10:03 PM IST
Highlights

94,911 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,94,652 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അബുദാബി: യുഎഇയില്‍ 1,077 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 845 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

94,911 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,94,652 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,69,840 പേരും ഇതിനോടകം രോഗമുക്തരായി. 639 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ 24,173 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെ 1.94 കോടി കൊവിഡ് പരിശോധനകള്‍ ഇതിനോടകം തന്നെ യുഎഇയില്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.
 

click me!