യുഎഇയില്‍ 1,154 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Dec 12, 2020, 11:40 PM IST
Highlights

നിലവില്‍ 20,098 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

അബുദാബി: യുഎഇയില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 1,154 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 613 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടത്തിയ 156,513 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 183,755 ആയി. ഇവരില്‍ 163,048 പേരാണ് ഇതിനോടകം രോഗമുക്തരായത്. 609 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 20,098 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 1.8 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

click me!