യുഎഇയില്‍ ഇന്നും ആയിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍

By Web TeamFirst Published Oct 18, 2020, 6:26 PM IST
Highlights

പുതുതായി 1,162 പേര്‍ കൂടി രോഗമുക്തരായി. 115,602 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.

അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,215 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി മരിച്ചു.

പുതുതായി 1,162 പേര്‍ കൂടി രോഗമുക്തരായി. 115,602 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 107,516 പേര്‍ രോഗമുക്തി നേടി. 463 ആണ് യുഎഇയിലെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 7,623 പേര്‍ ചികിത്സയിലാണ്. 115,293 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. ഇതുവരെ ആകെ 11.7 ദശലക്ഷം കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.  

click me!