Latest Videos

യുഎഇയില്‍ 1,313 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Dec 9, 2020, 4:04 PM IST
Highlights

ആകെ 180,150 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 789 പേര്‍ കൂടി രോഗമുക്തി നേടി.

അബുദാബി: യുഎഇയില്‍ 1,313 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.

ആകെ 180,150 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 789 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 161,084 ആയി ഉയര്‍ന്നു. ആകെ 598 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 18,468 പേര്‍ ചികിത്സയിലാണ്. 149,798 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1.76 കോടിയായി.

click me!