യുഎഇയില്‍ പുതിയ കൊവിഡ് രോഗികള്‍ 800 കടന്നു; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

Published : Sep 18, 2020, 08:43 PM IST
യുഎഇയില്‍ പുതിയ കൊവിഡ് രോഗികള്‍ 800 കടന്നു; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

Synopsis

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 403 ആയി.

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 865 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 673 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 403 ആയി. 83,433 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 72,790 ആയി. നിലവില്‍ 10,240 പേരാണ് ചികിത്സയിലുള്ളത്. 84 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ്, പ്രധാന റോഡ് താൽക്കാലികമായി അടച്ചു, വാഹനയാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം