സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളേക്കാള്‍ ഇരട്ടി രോഗമുക്തര്‍

By Web TeamFirst Published Sep 18, 2020, 7:50 PM IST
Highlights

രാജ്യത്തെ രോഗമുക്തി നിരക്ക് 93.7 ശതമാനമായി ഉയര്‍ന്നു. വെറും 6.3 ശതമാനം ആളുകള്‍ മാത്രമേ  രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ.

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 1145 കൊവിഡ് രോഗികള്‍ കൂടി സുഖം പ്രാപിച്ചു. 576 പുതിയ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 31 പേര്‍ രാജ്യത്തെ വിവിധ  ഭാഗങ്ങളില്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4430 ആയി. റിയാദ് 7, ജിദ്ദ 8, മക്ക 4, മദീന 1, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, ഖത്വീ-ഫ് 1, മുബറസ് 1, അബഹ 2, ഹഫര്‍  അല്‍ബാത്വിന്‍ 1, ജീസാന്‍ 1, മഹായില്‍ 1, അല്‍ജഫര്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 328720ലെത്തിയെങ്കിലും അതില്‍ 308352 പേരും സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.7 ശതമാനമായി ഉയര്‍ന്നു. വെറും 6.3 ശതമാനം ആളുകള്‍ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ.  വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,938 ആയി കുറഞ്ഞു. ഇതില്‍ തന്നെ 1189 പേര്‍  മാത്രമാണ് ഗുരുതര സ്ഥിതിയിലുള്ളത്.

വെള്ളിയാഴ്ച പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 58. ജിദ്ദ 52, ഹുഫൂഫ് 47, ദമ്മാം 37,  റിയാദ് 35, മദീന 33, മുബറസ് 24, ഖമീസ് മുശൈത്ത് 19, അബഹ 15, ജീസാന്‍ 14, നജ്‌റാന്‍ 14, ബല്‍ജുറഷി 13, അല്ലൈത് 12, ഹാഇല്‍ 10 എന്നിങ്ങനെയാണ് പ്രധാന  നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,700 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ  ആകെ ടെസ്റ്റുകളുടെ എണ്ണം 5,966,884 ആയി. 
 


 

click me!