യുഎഇയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് രോഗികള്‍

Published : Oct 22, 2020, 06:14 PM IST
യുഎഇയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് രോഗികള്‍

Synopsis

ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു.1,550 പേര്‍ രോഗമുക്തി നേടി.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,578  പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 1,538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന പ്രതിദിന രോഗനിരക്ക്. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു.1,550 പേര്‍ രോഗമുക്തി നേടി.

120,710 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍113,364 പേര്‍ രോഗമുക്തി നേടി. 474 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,872 പേര്‍ ചികിത്സയിലാണ്.  114,483 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 12.1 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ