യുഎഇയില്‍ 1,171 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

By Web TeamFirst Published Dec 20, 2020, 5:31 PM IST
Highlights

1,28,562 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,93,575 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,68,995 പേരും ഇതിനോടകം രോഗമുക്തരായി. 

അബുദാബി: യുഎഇയില്‍ 1,171 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 866 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,28,562 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,93,575 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,68,995 പേരും ഇതിനോടകം രോഗമുക്തരായി. 637 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ 23,943 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെ 1.9 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതിനോടകം തന്നെ യുഎഇയില്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

click me!