യുഎഇയില്‍ ഇന്ന് 1,174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Nov 14, 2020, 5:56 PM IST
Highlights

യുഎഇയില്‍ ഇതുവരെ 1,49,135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 1,42,561 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 528 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,046 കൊവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,915 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ ശനിയാഴ്‍ച 1174 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 678 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും ഉണ്ടാകാത്തത് ആശ്വാസകരമാണ്.

യുഎഇയില്‍ ഇതുവരെ 1,49,135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 1,42,561 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 528 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,046 കൊവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,915 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.47 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ പ്രവാസികള്‍ ദീപാവലി ആഘോഷിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കുചേരുന്ന ആഘോഷങ്ങളാക്കി പരിമിതപ്പെടുത്തുകയും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ആശംസകള്‍ കൈമാറണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം.

click me!