യുഎഇയില്‍ 1252 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി

Published : Nov 28, 2020, 07:49 PM IST
യുഎഇയില്‍ 1252 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,48,245 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 1,66,502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,53,449 പേരും രോഗമുക്തരായി. 

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 741 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,48,245 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 1,66,502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,53,449 പേരും രോഗമുക്തരായി. 569 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 569 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 

1.60 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ വരാനിരിക്കുന്നതിനാല്‍ കൊവിഡ് സുരക്ഷാ നടപടികളില്‍ വീഴ്‍ച വരുത്തരുതെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു