യുഎഇയില്‍ ഇന്ന് 1501 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Published : Jan 04, 2021, 10:32 PM IST
യുഎഇയില്‍ ഇന്ന് 1501 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,16,687 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരടക്കം രാജ്യത്ത് ഇതുവരെ 2,14,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ 1501 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1746 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,16,687 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരടക്കം രാജ്യത്ത് ഇതുവരെ 2,14,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,91,455 പേരാണ് ഇതുവരെ രോഗമുക്തരായത്. 682 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. നിലവില്‍ 22,595 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 2.13 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു