യുഎഇയില്‍ 1,507 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

By Web TeamFirst Published May 10, 2021, 4:44 PM IST
Highlights

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,37,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,17,805 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ 1,507 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,476  പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,37,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,17,805 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1,615 പേരാണ് യുഎഇയില്‍ കൊവിഡ് കാരണം ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 18,104 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

click me!